Connect with us

National

അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ട് തടങ്കല്‍ നാല് ആഴ്ചത്തേക്ക്കൂടി നീട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: വിവിധ കുറ്റങ്ങള്‍ ചുമത്തി അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. കേസ് പൂനെ പോലീസ് തന്നെ അന്വേഷിച്ചാല്‍ മതിയെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എഎം ഖാന്‍ വില്‍ക്കര്‍ എന്നിവര്‍ വിധിച്ചു. എന്നാല്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഭൂരിപക്ഷ വിധിയോട് വിയോഗിച്ചു.

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടുവെന്നും , ഭീമ-കൊരേഗാവ് കലാപം ആസൂത്രണം ചെയ്തുവെന്നും ആരോപിച്ചാണ് കവി വരവര റാവു ഉള്‍പ്പെടെ അഞ്ച് പേരെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്. വിമത ശബ്ദം തല്ലിക്കെടുത്തുന്നതിന് വേണ്ടിയാണ് അറസ്റ്റ് എന്നതിന് തെളിവ് കണ്ടെത്താനായില്ലെന്ന് ഭൂരിപക്ഷ ബെഞ്ച് പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ട് തടങ്കല്‍ നാല് ആഴ്ചകൂടി നീട്ടി. റോമില ഥാപര്‍, പ്രശാന്ത് ഭൂഷണ്‍, പ്രഭാത് പട്‌നായിക് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി വിധി.