Connect with us

Kerala

ഡ്യൂട്ടിയില്‍നിന്നും മാറ്റി നിര്‍ത്തി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഡിപ്പോയില്‍ ആത്മഹത്യക്ക് ശ്രമിച്ചു

Published

|

Last Updated

തിരുവനന്തപുരം : ഡ്യൂട്ടിയില്‍നിന്നും രണ്ട് ദിവസം മാറ്റി നിര്‍ത്തിയതിന്റെ മനോവിഷമത്തില്‍ കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരന്‍ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സിറ്റി ഡിപ്പോയിലെ ഡ്രൈവറായ കോവളം പാച്ചല്ലൂര്‍ സ്വദേശി മണികണ്ഠന്‍(50)ആണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഇന്ന് പുലര്‍ച്ചെ സിറ്റി ഡിപ്പോയിലാണ് സംഭവം. എട്ട് വര്‍ഷമായി എംപാനല്‍ ഡ്രൈവറായി ജോലി ചെയ്തുവരികയാണ് മണികണ്ഠന്‍.

തിങ്കളാഴ്ച ഡ്യൂട്ടിക്കെത്തിയ മണികണ്ഠന് മറ്റൊരു ബസിലാണ് ഡ്യൂട്ടി അനുവദിച്ചത്. എന്നാല്‍ സ്ഥിരമായി പോകുന്ന മരുതൂര്‍ക്കടവിലേക്കുള്ള ബസിലെ ജോലിയെടുക്കുവെന്ന് മണികണ്ഠന്‍ പറഞ്ഞു. എന്നാല്‍ ഈ ബസ് അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയിട്ടിരിക്കുകയാണെന്ന് സ്റ്റേഷന്‍ ഓഫീസര്‍ അറിയിച്ചു. എന്നാല്‍ ഈ ബസില്‍ ജോലി ചെയ്യാതെ മണികണ്ഠന്‍ മടങ്ങി. തുടര്‍ന്ന് ഡ്യൂട്ടിയില്‍ വീഴ്ചവരുത്തിയെന്ന് കാണിച്ച് അധിക്യതര്‍ മണികണ്ഠന് രണ്ട് ദിവസത്തെ ജോലി നിഷേധിച്ചു. ഇന്ന് ഡ്യൂട്ടിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് എത്തിയ മണികണ്ഠന്‍ പുലര്‍ച്ച നാലോടെ ഡിപ്പോയിലെത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

---- facebook comment plugin here -----

Latest