Connect with us

National

കമാന്‍ഡര്‍ അഭിലാഷ് ടോമിയെ അടുത്ത ആഴ്ച ഇന്ത്യയിലെത്തിക്കും

Published

|

Last Updated

ആംസ്റ്റര്‍ഡാം: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പായ്‌വഞ്ചിയുടെ തൂണ് തകര്‍ന്ന് വീണ് പരുക്കേറ്റ കമാന്‍ഡല്‍ അഭിലാഷ് ടോമിയെ അടുത്ത ആഴ്ച ഇന്ത്യയിലെത്തിക്കും. ഇതിനായി നാവികസേനയുടെ ഐഎന്‍എസ് സത്പുര നാളെ വൈകിട്ടോടെ ആംസ്റ്റര്‍ഡാമിലെത്തും. അഭിലാഷുമായി ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ഇന്ത്യക്കാരുടേയും പ്രാര്‍ഥനയുണ്ടാകുമെന്ന് അറിയിച്ചു.

അതേ സമയം അഭിലാഷിന്റെ പരുക്കുകള്‍ ഗുരുതരമല്ലെന്നാണ് അറിയുന്നത്. ഫ്രഞ്ച് ദ്വീപിലൂടെ ഊന്ന് വടിയുടെ സഹായത്തോടെ നടക്കുന്ന അഭിലാഷിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരുക്ക് ഗുരുതരമല്ലാത്തതിനാലാണ് തുടര്‍ ചികിത്സക്കായി അഭിലാഷിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്.

Latest