Connect with us

Kerala

ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീപ്രവേശനം ആകാമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ശബരി മലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതിയുടെ നിർണായക  വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ചരിത്രവിധി പ്രഖ്യാപിച്ചിരിക്കുന്നത്.

ശാരീരിക അവസ്ഥകളുടെ പേരില്‍ വിവേചനംവ പാടില്ല. അയ്യപ്പ വിശ്വാസികള്‍ പ്രത്യേക മതവിഭാഗമല്ല, വിവേചനത്തെ ഭരണഘടന അനുവദിക്കുന്നില്ല, വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്തെ മുഴുവന്‍ ക്ഷേത്രങ്ങള്‍ക്കും വിധി ബാധകമാണ്. അഞ്ചംഗ ബെഞ്ചില്‍ നാല് പേരും സ്ത്രീ പ്രവേശനത്തിനനുകൂലമായി വിധിച്ചപ്പോള്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജിച്ചു.

പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനാണ് 2006ല്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹരജിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സംഘടനകളും രണ്ട് അമിക്കസ്‌ക്യൂറിമാരുംവാദങ്ങളുന്നയിച്ചിരുന്നു.