Connect with us

Kerala

തിരുകേശം: വ്യാജവാര്‍ത്ത സങ്കടകരമെന്ന് റോബര്‍ട്ട് വാന്‍ ലാന്‍ഡ്

Published

|

Last Updated

ലോകത്തുള്ള തിരുകേശങ്ങളെ കുറിച്ച് പഠനം നടത്തുന്നതിന്റെ ഭാഗമായി മര്‍കസിലെത്തിയ ഡോ. റോബര്‍ട്ട് വാന്‍ ലാന്‍ഡ് മര്‍കസിലെ വിദ്യാര്‍ഥികളുമായി സംവദിക്കുന്നു

കോഴിക്കോട്: തിരുശേഷിപ്പുകളെക്കുറിച്ച് പഠിക്കാനെത്തിയ നെതര്‍ലാന്‍ഡില്‍ നിന്നുള്ള യാത്രികനും ഗ്രന്ഥകാരനുമായ റോബര്‍ട്ട് വാന്‍ ലാന്‍ഡ് സ്‌കോട്ട് തന്നെക്കുറിച്ച് വന്ന തെറ്റായ വാര്‍ത്തയോട് പ്രതികരിച്ച് മര്‍കസ് നേതൃത്വത്തിന് കത്തയച്ചു. മര്‍കസില്‍ സൂക്ഷിച്ച തിരുകേശം വ്യാജമാണെന്ന് അടയാളപ്പെടുത്താന്‍ തെളിവുകള്‍ തേടിയാണ് റോബര്‍ട്ട് കേരളത്തില്‍ വന്നതെന്ന വ്യാജവാര്‍ത്തയായിരുന്നു ഒരു പത്രവും ഫേസ്ബുക്ക് പേജ് വഴിയും പ്രചരിപ്പിച്ചിരുന്നത്.

എന്നാല്‍, ഇങ്ങനെ വാര്‍ത്ത വന്നുവെന്നറിഞ്ഞത് മുതല്‍ ഏറെ സങ്കടത്തിലാണെന്നും തന്റെ യാത്രയുടെ മൗലിക ഉദ്ദേശ്യത്തെ തന്നെ തെറ്റായി വിവരിക്കുന്ന വിധത്തില്‍ വാര്‍ത്ത നല്‍കിയത് നൈതികതക്ക് യോജിക്കുന്നതല്ലെന്നും റോബര്‍ട്ട് പറഞ്ഞു. വാര്‍ത്ത വന്നപ്പോള്‍ തന്നെ താന്‍ വിവരമറിഞ്ഞിരുന്നു. തെറ്റായ രീതിയിലാണ് അത് പ്രസിദ്ധീകരിച്ചതെന്ന് മനസ്സിലാക്കിയപ്പോള്‍ ആ പത്രത്തിന്റെ ഓഫീസിലേക്ക് വിളിച്ച് എഡിറ്ററോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും താന്‍ പറയുന്നത് മുഴുവന്‍ കേള്‍ക്കുക പോലും ചെയ്യാതെ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ യാത്രയെ തെറ്റായാണ് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത് എന്ന് കാണിച്ച് മര്‍കസ് നേതൃത്വത്തിന് റോബര്‍ട്ട് എഴുതിയ കത്ത്

തന്റെ യാത്രയെ പ്രസ്തുത പത്രം ദുരുദ്ദേശ്യത്തോടെ അടയാളപ്പെടുത്തിയത് കാരണം മര്‍കസിന് എന്തെങ്കിലും വേദന വന്നെങ്കില്‍ ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വാരത്തില്‍ പഠനത്തിന്റെ ഭാഗമായി രണ്ട് തവണ മര്‍കസില്‍ എത്തിയ റോബര്‍ട്ടിന് ആവശ്യമായ വിവരങ്ങള്‍ മര്‍കസ് അധികൃതര്‍ നല്‍കിയിരുന്നു. നേരത്തെ നിശ്ചയിച്ചത് പ്രകാരം, മര്‍കസ് മീഡിയാ വിഭാഗം സംഘടിപ്പിച്ച വിദ്യാര്‍ഥികളുമായുള്ള ചര്‍ച്ചക്ക് എത്തിയപ്പോഴാണ് തെറ്റായ വാര്‍ത്ത ഉണ്ടാക്കിയ വിഷമത്തെ കുറിച്ച് റോബര്‍ട്ട് പറഞ്ഞത്.

Latest