Connect with us

Kerala

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികവും സര്‍ക്കാര്‍ ജോലിയും

Published

|

Last Updated

തിരുവനന്തപുരം: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് പാരിതോഷികവും സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഗെയിംസില്‍ സ്വര്‍ണ്ണം നേടിയവര്‍ക്ക് ഇരുപത് ലക്ഷം രൂപയും വെള്ളിക്ക് പതിനഞ്ച് ലക്ഷം രൂപയും വെങ്കലത്തിന് പത്തു ലക്ഷംരൂപയും പാരിതോഷികം നല്‍കും.

മെഡല്‍ നേടിയവര്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക്‌നുസൃതമായി സര്‍ക്കാര്‍ വകുപ്പുകളില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കും. ഏഷ്യന്‍ ഗെയിംസില്‍ പത്ത് മലയാളി താരങ്ങളാണ് മെഡലുകള്‍ നേടിയത്.