Connect with us

National

മുസ്ലിംകളുടെ പുണ്യഭൂമി മക്ക; അയോധ്യ ഹിന്ദുക്കളുടേത്: കേന്ദ്ര മന്ത്രി ഉമാഭാരതി

Published

|

Last Updated

ന്യൂഡല്‍ഹി: അയോധ്യ മുസ്ലിംകളുടെ പുണ്യഭൂമിയല്ലെന്നും അത് ഹിന്ദുക്കളുടെതാണെന്നും കേന്ദ്ര മന്ത്രി ഉമാഭാരതി. മുസ്ലിംകളുടെ പുണ്യഭൂമി മക്കയാണെന്നും അയോധ്യ കേസുമായി ബന്ധപ്പെട്ട് ചോദ്യത്തിനുള്ള മറുപടിയില്‍ ഉമഭാരതി പറഞ്ഞു.

അയോധ്യ രാമജന്മ ഭൂമിയാണ്. അതുകൊണ്ട് തന്നെ ഹിന്ദുക്കളെ സംബന്ധിച്ച് അത് പ്രധാനമാണ്. മുസ്ലിംകള്‍ക്ക് അയോധ്യ ഒരു ആരാധനാ സ്ഥലമോ പുണ്യഭൂമിയോ അല്ല. അവരുടെ പുണ്യഭൂമി മക്കയാണ് – ഉമാഭാരതി വ്യക്തമാക്കി.