Connect with us

National

കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ജിഎസ്ടി നിരക്ക് കുറയ്ക്കും: രാഹുല്‍

Published

|

Last Updated

ഭോപ്പാല്‍: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യപ്രദേശില്‍ പാര്‍ട്ടി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കൊള്ളയടിച്ച് രസിക്കുകയാണെന്ന് റാഫേല്‍ ഇടപാട് പരാമര്‍ശിച്ച് അദ്ദേഹം കുറ്റപ്പെടുത്തി. റാഫേല്‍ കരാറിനെ എതിര്‍ത്ത ഉദ്യോഗസ്ഥനെ വേട്ടയാടിയ സര്‍ക്കാര്‍ അതിന് പിന്തുണ നല്‍കിയവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയെന്നും രാഹുല്‍ ആരോപിച്ചു.

Latest