Connect with us

First Gear

ക്രാഷ് ടെസ്റ്റില്‍ വിതാര ബ്രസ്സക്ക് 4 സ്റ്റാര്‍ റേറ്റിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ് യു വിയായ മാരുതി സുസുക്കിയുടെ വിതാര ബ്രസക്ക് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിംഗ്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ന്യൂ കാര്‍ അസ്സസ്‌മെന്റ് പ്രോഗ്രാം (എന്‍സിഎപി) നടത്തിയ പരിശോധനയിലാണ് ബ്രസ മികച്ച റേറ്റിംഗ് നേടിയത്.

ജര്‍മനിയിലെ ക്രാഷ് ടെസ്റ്റ് സെന്ററിലായിരുന്നു പരിശോധന. ഡമ്മി യാത്രക്കാരെയും വഹിച്ച് 64 കിലോമീറ്റര്‍ വേഗത്തില്‍ ഓടിച്ച് ഫ്രണ്ട് ഓഫ്‌സെറ്റ് ടെസ്റ്റാണ് ബ്രസ്സയില്‍ നടത്തിയത്. ഇതില്‍ മുന്‍ നിര യാത്രക്കാരുടെ റേറ്റിംഗില്‍ 4 സ്റ്റാറും പിന്നിലെ കുട്ടികകളുടെ സുരക്ഷയില്‍ 2 സ്റ്റാറും ലഭിച്ചു.

ഇരട്ട എയര്‍ ബാഗ്, ഐസോ ഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ട്‌സ്, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവ അടങ്ങി ബ്രസ്സ കാറാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്.

Latest