Connect with us

Kerala

ബാബരി മസ്ജിദ് കേസില്‍ വിധി വൈകില്ല; ഒക്ടോബര്‍ 29ന് വാദം തുടങ്ങും

Published

|

Last Updated

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസില്‍
വിധി വൈകില്ലെന്ന് സുപ്രീം കോടതി. കേസില്‍ ഒക്ടോബര്‍ 29ന് വാദം തുടങ്ങുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അറിയിച്ചു. ബാബരി മസ്ജിദ്- രാമജന്മഭൂമി കേസുമായി ബന്ധപ്പെട്ട അനുബന്ധ കേസ് വിശാല ഭരണഘടനാ ബഞ്ചിന് വിടേണ്ടതില്ലെന്ന വിധിക്ക് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്.

ബാബരി മസ്ജിദ് നിലനിന്ന സ്ഥലം ഉള്‍പ്പെടെ 2.27 ഏക്കര്‍ ഭൂമി ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും നിര്‍മോഹി അഖാഡക്കുമായി മൂന്നായി വിഭജിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ച് 2010 സെപ്റ്റംബര്‍ 30ന് വിധിച്ചിരുന്നു. അതിനെതിരെ നിര്‍മോഹി അഖാഡ, ഹിന്ദു മഹാസഭ, ജംയത്തുല്‍ ഉലമ ഹിന്ദ്, സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് തുടങ്ങിയ സംഘടനകളും വ്യക്തികളും നല്‍കിയ ഹരജികളാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളത്.

Latest