Connect with us

Kerala

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റു

Published

|

Last Updated

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്‍ പുതിയ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റു. ഇന്ദിരാ ഭവനില്‍ നടന്ന ചടങ്ങില്‍ നിലവിലെ പ്രസിഡന്റായ എംഎം ഹസ്സന്‍ മുല്ലപ്പള്ളിക്ക് ചുമതല കൈമാറി. വര്‍ക്കിംഗ് പ്രസിഡന്റുമാരായി കെ സുധാകരന്‍, എം.ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ്, പ്രചാരണ സമിതി അധ്യക്ഷനായി കെ മുരളീധരന്‍ എന്നിവരും ചുമതലയേറ്റു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എകെ ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസ്സന്‍, കെസി വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്ന് വൈകീട്ട് മൂന്നുമണിയോടെ യുഡിഎഫ് യോഗവും വൈകിട്ട് രാഷ്ട്രീയകാര്യ സമിതിയും ചേരും.