Connect with us

National

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി; സ്ത്രീക്കും പുരുഷനും തുല്ല്യ അധികാരം

Published

|

Last Updated

ന്യൂഡല്‍ഹി: വിവാഹേതര ലൈംഗിക ബന്ധം സംബന്ധിച്ച ഹരജിയില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി വിധിച്ചു. വിവാഹേതര ബന്ധം വിവാഹമോചനത്തിന് കാരണമാകാം. എന്നാല്‍, അത് ക്രിമിനല്‍ കുറ്റമല്ല. വിവാഹേതര ബന്ധത്തിന്റെ പേരില്‍ പങ്കാളി ആത്മഹത്യ ചെയ്താല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കാവുന്നതാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എഎന്‍ ഖാന്‍വില്‍ക്കറും പറഞ്ഞു.

വിവാഹേതര ലൈംഗിക ബന്ധത്തില്‍ പുരുഷന്മാരെ മാത്രം കുറ്റക്കാരാക്കുന്ന 497ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹരജിയിലാണ് വിധി. വിവാഹേതര ബന്ധം ക്രിമിനല്‍കുറ്റമാക്കുന്ന 158ാ വര്‍ഷം പഴക്കമുള്ള 497ാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി മലയാളി ജോസഫ് ഷൈനാണ് ഹരജി നല്‍കിയത്.

ഭര്‍ത്താവ് ഭാര്യയുടെ യജമാനന്‍ അല്ല. ഐപിസി 497ാം വകുപ്പ് സ്ത്രീകളുടെ അന്തസ്സിനും തുല്ല്യതക്കും എതിരാണ്. ഇത് കാലഹരണപ്പെട്ട നിയമമാണ്. ഇത് ഭരണഘടനാ വിരുദ്ധമെന്നും സുപ്രീം കോടതി വിധിച്ചു. സ്ത്രീക്കും പുരുഷനും തുല്യ അധികാരം. തുല്ല്യത ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമെന്നും കോടതി വ്യക്തമാക്കി. ഞാനും നീയും നമ്മളും എന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും കോടതി നിരീക്ഷിച്ചു.

 

---- facebook comment plugin here -----

Latest