Connect with us

Gulf

ഡോ. ഷംഷീറും ഫ്യൂച്ചര്‍ മെഡിക്കല്‍ സ്റ്റാര്‍സ് ഇനീഷ്യേറ്റീവ് വിദ്യാര്‍ഥികളും ശൈഖ് മുഹമ്മദ് ബിന്‍ സായിദുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

അബൂദബി: വി പി എസ് ഹെല്‍ത് കെയറിന്റെയും അല്‍ ബൈത്ത് വിത്ത്‌വാഹിദിന്റെയും സംയുക്ത സംരംഭമായ ഫ്യൂച്ചര്‍ മെഡിക്കല്‍ സ്റ്റാര്‍സ് ഇനീഷ്യേറ്റീവിന്റെ സാരധി ഡോ. ഷംഷീര്‍ വയലിലും മെഡിക്കല്‍ വിദ്യാര്‍ഥികളും അബുദാബി കീരീടാവകാശിയും യു എ ഇ സായുധസേന ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനെ സന്ദര്‍ശിച്ചു. പെന്‍സില്‍വാനിയ സര്‍വകലാശാലയുടെ വാര്‍ട്ടണ്‍ സ്‌കൂളിന്റെ സമ്മര്‍ പ്രോഗ്രാമില്‍ പെങ്കടുത്ത് മടങ്ങിയെത്തിയ വിദ്യാര്‍ഥികളെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അഭിനന്ദിക്കുകയും അവരുടെ പ്രയത്‌നങ്ങളെയും ആശയങ്ങളെയും പ്രശംസിക്കുകയും ചെയ്തു.

തങ്ങളുടെ യോഗ്യത നേടിയ ആശയങ്ങള്‍ വി പി എസ് ഹെല്‍ത്ത് കെയറിന്റെ സഹായത്തോടും ഫണ്ടിങ്ങോടും കൂടി ഉല്‍പന്നങ്ങളായി വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് വിദ്യാര്‍ഥികളിപ്പോള്‍. ആരോഗ്യ പരിചരണ ബിസിനസില്‍ ഇമാറാത്തികളുടെ എണ്ണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വി പി എസ് ഹെല്‍ത്ത് കെയറും അല്‍ ബൈത് വിത്ത് വാഹിദും ചേര്‍ന്ന് ആരംഭിച്ച പദ്ധതിയാണ് ഫ്യൂച്ചര്‍ മെഡിക്കല്‍ സ്റ്റാര്‍സ് ഇനീഷ്യേറ്റീവ്.

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനെ സന്ദര്‍ശിച്ചതില്‍ തങ്ങള്‍ക്ക് വളരെയേറെ സന്തോഷമുണ്ടെന്ന് ഡോ. ഷംഷീര്‍ പറഞ്ഞു. യു എ ഇയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇത്തരമൊരു വിസ്മയകരമായ അവസരം സൃഷ്ടിക്കെപ്പട്ടത് ഒരു ആദരവാണ്. ഈ വിദ്യാര്‍ഥികള്‍ ആരോഗ്യ പരിചരണ വ്യവസായ ഭാവിയുടെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്. ഈ പദ്ധതിയുടെ ഓരോ ഘട്ടത്തിലും അവര്‍ വ്യവസായശേഷി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇമാറാത്തികള്‍ക്ക് ആവശ്യമായ അവസരങ്ങള്‍ നല്‍കി ആരോഗ്യപരിചരണ മേഖലയിലേക്ക് പ്രവേശിക്കാനും യു എ ഇയുടെ ആരോഗ്യ പരിചരണ വ്യവസായ മേഖലയില്‍ ഗുണകരമായ മാറ്റമുണ്ടാക്കാനും അവരെ സജ്ജരാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഡോ. ഷംഷീര്‍ വ്യക്തമാക്കി.