വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു

Posted on: September 26, 2018 5:11 pm | Last updated: September 26, 2018 at 5:11 pm

ദുബൈ: ദുബൈ വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റും ലുലു ഗ്രൂപ്പും ധാരണാപത്രത്തില്‍ ഒപ്പിട്ടു. വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റില്‍ 55,000 ചതുരശ്രയടി വിസ്തൃതിയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സ്ഥാപിക്കാനാണ് ധാരണ. ദേരയിലെ ആധുനിക മത്സ്യച്ചന്ത ഉള്‍പെടുന്നതാണ് വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റ്. 2019 ജനുവരിയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യും.

ലുലുവുമായുള്ള പങ്കാളിത്തം പുതിയ വികസന കുതിപ്പിന് ഇടയാക്കുമെന്ന് വാട്ടര്‍ഫ്രണ്ട് നടത്തിപ്പുകാരായ ഇത്ര ദുബൈ സി ഇ ഒ ഇസാം ഗലദാരി പറഞ്ഞു.
ദേരയുടെ ഹൃദയഭാഗത്ത് ഉപഭോക്താക്കളെ തൃപ്തികരമായി സേവിക്കാന്‍ നിക്ഷേപം നടത്തുന്നതില്‍ സന്തോഷമുണ്ടെന്ന് ലുലു ചെയര്‍മാന്‍ എം എ യൂസുഫലി പറഞ്ഞു.