Connect with us

Kerala

കെഎസ്ആര്‍ടിസിയിലെ പണിമുടക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തു

Published

|

Last Updated

കൊച്ചി: ഭരണ, പ്രതിപക്ഷ യൂനിയനുകള്‍ സംയുക്തമായി കെ.എസ്.ആര്‍.ടി.സിയില്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി വിലക്കി. ചീഫ് ജസറ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റേതാണ് നടപടി. ഒത്തുതീര്‍പ്പിനുള്ള വഴികള്‍ തേടാതെ തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങരുതെന്ന് കോടതി വ്യക്തമാക്കി.

കെ.എസ്.ആര്‍.ടി.സി അവശ്യസര്‍വീസാണെന്ന കാര്യം തൊഴിലാളി സംഘടനകള്‍ പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ്ഇപ്പോഴത്തേത് ഇടക്കാല ഉത്തരവാണെന്ന് പറഞ്ഞ കോടതി അന്തിമവാദം കേള്‍ക്കുമെന്നും വ്യക്തമാക്കി. സമരത്തിനെതിരെ അവശ്യ സര്‍വീസ് നിയമം (എസ്മ) പ്രയോഗിക്കണമെന്ന ആവശ്യവും കോടതിയുടെ മുന്നിലുണ്ട്.

പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, സര്‍വീസ് റദ്ദാക്കല്‍ അവസാനിപ്പിക്കുക, ഡ്യൂട്ടി പരിഷ്‌കരണം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, േ്രൈഡവഴ്‌സ് ഫെഡറേഷന്‍ സംഘടനകള്‍ ഒന്നിച്ചാണ് സമര നോട്ടീസ് നല്‍കിയിരുന്നത്. ഒക്ടോബര്‍ രണ്ട് മുതല്‍ സമരം നടത്താനായിരുന്നു നോട്ടീസ്. പണിമുടക്ക് ഒഴിവാക്കാന്‍ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിനിടെയാണ് ഹൈക്കോടതി വിലക്ക് വന്നത്.