Connect with us

National

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് നാല് കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ അശോക് വിഹാറില്‍ സ്വാന്‍ പാര്‍ക്കിന് സമീപം മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് നാല് കുട്ടികളും ഒരു സ്ത്രീയും മരിച്ചു.

മുന്നി എന്ന് പേരായ സ്ത്രീക്ക് പുറമെ അഞ്ച് വയസിന് താഴെയുള്ള പെണ്‍കുട്ടിയും സഹോദരനും പത്ത് വയസുള്ള സഹോദരങ്ങളായ കുട്ടികള്‍ എന്നിവരാണ് മരിച്ചത് .ഇന്ന് രാവിലെയാണ് അപകടം. സംഭവത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കുടുങ്ങിക്കിടക്കുന്നവര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.