Connect with us

National

ആധാര്‍ ഭരണഘടനാ വിരുദ്ധം; ഭൂരിപക്ഷ വിധിയില്‍ വിയോജിച്ച് ജസ്റ്റിസ് ചന്ദ്രചൂഡ്

Published

|

Last Updated

ന്യൂഡല്‍ഹി: ആധാര്‍ സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഭൂരിപക്ഷ വിധിയോട് യോജിച്ചുകൊണ്ടുതന്നെ താന്‍ വിയോജിപ്പ് അറിയിക്കുന്നുവെന്നാണ് വിധിപ്രസ്താവത്തിന് മുമ്പ് അദ്ദേഹം പറഞ്ഞത്.

ആധാര്‍ പദ്ധതി ആകെക്കൂടി ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ ചന്ദ്രചൂഡ് അത് സ്വാതന്ത്ര്യത്തിന്റെ ഭാവി നിശ്ചയിക്കുമെന്നും പറഞ്ഞു.

ചന്ദ്രചൂഡിന്റെ വിധിയിലെ ചില പ്രസക്ത ഭാഗങ്ങള്‍
ആധാര്‍ നിയമം മണി ബില്‍ ആയി കൊണ്ടുവന്നത്

ഭരണഘടനയുടെ മറവില്‍ നടന്ന തട്ടിപ്പ്

ബയോമെട്രിക് വിവരങ്ങള്‍ ചോര്‍ന്നാല്‍ പ്രശ്‌നങ്ങളാകും

വിവരങ്ങളുടെ ഉടമസ്ഥത വ്യക്തിക്ക്തന്നെയായിരിക്കണം.

വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും ആധാര്‍ ലംഘിക്കുന്നു

വിവരങ്ങള്‍ ചോരാന്‍ സാധ്യതകളേറെ

ടെലികോം കമ്പനികള്‍ ശേഖരിച്ച ആധാര്‍ നമ്പറുകള്‍ നീക്കണം

നികുതി റിട്ടേണിന് ആധാര്‍ നിര്‍ബന്ധമാക്കിയത് ഭരണഘടനാ വിരുദ്ധം