Connect with us

National

സ്ഥാനക്കയറ്റത്തിന് സംവരണം: 2006ലെ വിധി പുന:പരിശോധിക്കില്ല- സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ജോലിയില്‍ സ്ഥാനക്കയറ്റത്തിന് പിന്നാക്ക സംവരണം അനുവദിക്കണമെന്ന ഹരജിയില്‍ 2006ലെ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീം കോടതി.പട്ടികജാതി പട്ടികവിഭാഗത്തിന് സ്ഥാനക്കയറ്റത്തിന് സംവരണം ഏര്‍പ്പെടുത്താന്‍ നിബന്ധന പാലിക്കണമെന്ന 2006ലെ വിധി പുനപ്പരിശോധിക്കണമെന്ന ഹരജികളിലാണ് സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിച്ചത്.

വിധി പുനപരിശോധിക്കാന്‍ ഏഴംഗ ബെഞ്ചിലേക്ക് വിടില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. ജോലി സംവരണത്തിന് സംസ്ഥാനങ്ങള്‍ പട്ടിക ജാതി പട്ടിക വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ ശേഖരിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. പട്ടിക ജാതി പട്ടിക വിഭാഗത്തിന്റെ ആകെ ജനസംഖ്യ പരിഗണിച്ച് ആവശ്യമായ സംവരണം സ്ഥാനക്കയറ്റത്തിനും നല്‍കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ഹരജിയും സുപ്രീം കോടതി തള്ളി. സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കുമ്പോള്‍ അര്‍ഹരാകുന്ന വ്യക്തിയുടെ പിന്നാക്കാവസ്ഥ ഉറപ്പ് വരുത്തണമെന്ന് 2006ലെ വിധിയില്‍ പറഞ്ഞിരുന്നു.

Latest