Connect with us

National

പ്രണയത്തിനൊടുവില്‍ സൈന നേവാളും കശ്യപും വിവാഹിതരാകുന്നു

Published

|

Last Updated

ഹൈദരാബാദ്: പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേവാളും പി കശ്യപും വിവാഹിതരാകുന്നു. ഡിസംബര്‍ 16ന് ഹൈദരാബാദില്‍വെച്ച് നടക്കുന്ന വിവാഹത്തില്‍ ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹ്യത്തുക്കളും മാത്രമാകും പങ്കെടുക്കുകയെന്നറിയുന്നു.

28കാരിയായ സൈന കരിയറില്‍ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ഉള്‍പ്പെടെ 20ഓളം പ്രധാന കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 32കാരനായ കശ്യപ് 2013ല്‍ ലോക റാങ്കിംഗില്‍ ആറാം സ്ഥാനത്ത് എത്തിയിരുന്നു. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു.

Latest