Connect with us

Kerala

ബിഷപ്പിനെതിരായ കേസ്: അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന്

Published

|

Last Updated

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ ലൈംഗിക പീഡന കേസിലെ അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി. കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസും കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസുമാണ് കോട്ടയം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയുടെ ജോലിഭാരം കണക്കിലെടുത്താണ് നടപടി.

ബിഷപ്പിനെതിരെ പരാതി പിന്‍വലിക്കാന്‍ കന്യാസ്ത്രീകളെ ഫോണില്‍ വിളിച്ച സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ജെയിംസ് എര്‍ത്തനലിനെതിരെ എടുത്ത കേസും പത്രക്കുറിപ്പിനൊപ്പം ഇരയായ കന്യാസ്ത്രീയുടെ ഫോട്ടോ പുറത്തുവിട്ട കോണ്‍ഗ്രിഗേഷന്‍ പിആര്‍ഒ സിസ്റ്റര്‍ അമലക്കെതിരെ എടുത്ത കേസുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ഡിവൈഎസ്പി ഗിരീഷ് പി സാരഥിക്കാണ് അന്വേഷണ ചുമതല.