Connect with us

Kerala

പൂക്കോട് വെറ്ററിനറി കോളജിന് സമീപം മാവോയിസ്റ്റ് സാന്നിധ്യം; പോലീസും ബോംബ് സ്‌ക്വാഡും പരിശോധന തുടരുന്നു

Published

|

Last Updated

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിന് സമീപത്ത് മാവോയിസ്റ്റ് സാന്നിധ്യമെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പോലീസ് പരിശോധന തുടരുന്നു. കോളജ് ഗേറ്റിന് സമീപം ബാനറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെനിന്നും കണ്ടെത്തിയ സ്‌ഫോടക വസ്തു ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി. ആയുധധാരികളായ മൂന്നംഗ സംഘമാണ് ഇവിടെയെത്തിയതെന്ന് പോലീസ് പറഞ്ഞു.

പുലര്‍ച്ചെ മൂന്നോടെ പ്രധാന ഗേറ്റിലെത്തിയ സംഘം കാവല്‍ക്കാരനെ തടഞ്ഞുവെച്ചു. തുടര്‍ന്ന് ഗേറ്റില്‍ പോസ്റ്ററുകള്‍ പതിച്ചു. ഇവിടെനിന്നും മുദ്രാവാക്യംവിളിയുയര്‍ന്നത് കേട്ടതായി നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് പോലീസും ബോംബ് സ്‌ക്വാഡും പരിശോധന തുടരുകയാണ്. പൂക്കോടിന് സമീപം സുഗന്ധഗിരിയില്‍ മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് പോലീസ് പരിശോധന നടത്തിയിരുന്നു.

---- facebook comment plugin here -----

Latest