Connect with us

Kerala

കടബാധ്യത; വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യചെയ്ത നിലയില്‍

Published

|

Last Updated

വയനാട്: കടബാധ്യതയെത്തുടര്‍ന്ന് വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പുല്‍പ്പള്ളി ആളൂര്‍ക്കുന്ന് കുറിച്ചിപ്പറ്റ രാമദാസാണ് മരിച്ചത്. ബേങ്കുകളിലും സ്വാശ്രയസംഘങ്ങളിലുമായി ഇയാള്‍ക്ക് കടബാധ്യതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.

രാവിലെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തൊട്ടടുത്ത പറമ്പില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതകളുള്ള രാമദാസ് ജപ്തിനടപടികളും നേരിട്ടുവരികയായിരുന്നു.

Latest