Connect with us

National

മണാലിയില്‍ കുടുങ്ങിയ 56 മലയാളികളെ ഇന്ന് പുറത്തെത്തിക്കും

Published

|

Last Updated

മണാലി: ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ കുടുങ്ങിയ 56 മലയാളികളേയും ഇന്ന് പുറത്തെത്തിക്കും. ഇവരെല്ലാം സുരക്ഷിതരാണ്. കുളുവില്‍നിന്നും കാണാതായ ഐഐടി വിദ്യാര്‍ഥികളടക്കമുള്ള അമ്പതംഗ സംഘവും സുരക്ഷിതരാണെന്ന് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി അറിയിച്ചു. കൊല്ലങ്കോട്ടുനിന്നുള്ള മുപ്പതംഗ സംഘം ഇന്ന് ഡല്‍ഹിയിലെത്തും.തിരുവനന്തപുരത്തുനിന്നുള്ള പതിമൂന്ന് പേരെ ഛഡീഗഡിലെത്തിക്കും.

തിരുവനന്തപുരത്തുനിന്നുള്ള നവദമ്പതികളായ ശ്യാംക്യഷ്ണയും രാക്കുയില്‍ ശരത്തും ഇപ്പോള്‍ ചഡീഗഡിലേക്കുള്ള യാത്രയിലാണ്. അതേ സമയം കൊച്ചി പള്ളുരുത്തിയില്‍നിന്നുള്ള പതിനൊന്നംഗ സംഘം ഇപ്പോഴും ഹോട്ടലില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവിടേക്ക് അധിക്യതരാരും എത്തിയിട്ടില്ലെന്നാണ് അറിയുന്നത് അതേ സമയം ഐഐടി വിദ്യാര്‍ഥി സംഘത്തെ റോഹ്ത്താംഗ് പാസ്സിന് സമീപത്തുനിന്നുമാണ് കണ്ടെത്തിയത്. ഇവര്‍ സുരക്ഷിതരാണ്.

---- facebook comment plugin here -----

Latest