Connect with us

National

അഭിലാഷ് ടോമിയെ ഫ്രഞ്ച് ദ്വീപിലെത്തിച്ചു; ആവശ്യമെങ്കില്‍ ഓസ്‌ട്രേലിയയിലേക്ക് മാറ്റുമെന്ന് ഗോള്‍ഡന്‍ ഗ്ലോബ് അധിക്യതര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പായ്‌വഞ്ചിതകര്‍ന്ന് വീണ് പരുക്കേറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അകപ്പെട്ട മലയാളി കമാന്‍ഡര്‍ അഭിലാഷ് ടോമിയെ ഫ്രാന്‍സിന്റെ അധീനതിയിലുള്ള ന്യൂ ആംസ്റ്റര്‍ഡാം ദ്വീപില്‍ എത്തിച്ചു. രാവിലെ 9.30 ഓടെയാണ് അഭിലാഷ് ടോമിയുമായുള്ള ഫ്രഞ്ച് മല്‍സ്യബന്ധനക്കപ്പലായ “ഒസിരിസ്” ദ്വീപിലെത്തിയത്. ഇവിടെയുള്ള ആശുപത്രിയില്‍വെച്ച പ്രാഥമിക വൈദ്യസഹായവും അഭിലാഷിന് നല്‍കിയെന്ന് നാവികസേന അറിയിച്ചു.

ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമായിരിക്കും അഭിലാഷ് ടോമിയെ ഓസ്‌ട്രേലിയയിലേക്കോ മൗറീഷ്യസിലേക്കോ മാറ്റേണ്ടതെന്നകാര്യത്തില്‍ തീരുമാനമെടുക്കുക. 27ന് ഓസ്‌ട്രേലിയയുടെയും 29ന് ഇന്ത്യന്‍ നാവികസേനയുടെയും കപ്പലുകള്‍ ദ്വീപിലെത്തും. അടിയന്തര വൈദ്യസേവനം ആവശ്യമുണ്ടെങ്കില്‍ അഭിഷാഷിനെ ഓസ്‌ട്രേലിയയിലേക്കു കൊണ്ടുപോകുമെന്നു ഗോള്‍ഡന്‍ ഗ്ലോബ് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.