Connect with us

Kerala

അഭിമന്യു വധം: ഒന്നാംഘട്ട കുറ്റപത്രം സമര്‍പ്പിച്ചു; കുത്തിയത് സഹലും ഷഹീമും

Published

|

Last Updated

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്എഫ് ഐ നേതാവുമായ . അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ 26 പ്രതികളുണ്ട്. ഇതില്‍ 16 പ്രതികളെ ഉള്‍പ്പെടുത്തിയ ആദ്യഘട്ട കുറ്റപത്രമാണു ഇപ്പോള്‍ നല്‍കിയത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇതിലെ പ്രതികള്‍. ഗൂഢാലോചന നടത്തിയവരെ ഉള്‍പ്പെടുത്തി രണ്ടാമത്തെ കുറ്റപത്രം പിന്നീട് നല്‍കും.ഇക്കഴിഞ്ഞ ജൂലൈ രണ്ടിനു പുലര്‍ച്ചെയാണു കോളജ് ക്യാമ്പസില്‍ അഭിമന്യു കുത്തേറ്റു മരിച്ചത്.

പിടിയിലാകാനുള്ള സഹലും ഷഹീമും അടക്കം മൂന്നു പേരാണ് അഭിമന്യുവിനെയും കൂട്ടുകാരന്‍ അര്‍ജുന്‍ കൃഷ്ണയെയും കുത്തിയതെന്നു കുറ്റപത്രത്തില്‍ പറയുന്നു. ഇതുവരെ 19 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒമ്പത് പേര്‍ നേരിട്ടും ബാക്കിയുള്ളവര്‍ അല്ലാതെയും കുറ്റകൃത്യത്തില്‍ പങ്കുള്ളവരാണെന്നു കുറ്റപത്രം പറയുന്നു. അഭിമന്യുവിനെ കുത്തിവീഴ്ത്തിയയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പിടികൂടാന്‍ സാധിച്ചിട്ടില്ല.റിമാന്‍ഡിലുള്ള പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങുന്നതു തെളിവു നശിപ്പിക്കാന്‍ വഴിയൊരുക്കുമെന്ന നിഗമനത്തിലാണു കുറ്റപത്രം ഉടന്‍ സമര്‍പ്പിച്ചത്‌