Connect with us

Kerala

കന്യാസ്ത്രീക്കനുകൂലമായി പ്രകടനം നടത്തിയതിന് കേസ്: ജോയ് മാത്യു പോലീസ് സ്റ്റേഷനില്‍ ഹാജരായി

Published

|

Last Updated

കോഴിക്കോട്: കന്യാസ്ത്രീക്കനുകൂലമായി മിഠായിത്തെരുവില്‍ പ്രകടനം നടത്തിയതിന് പോലീസ് എടുത്ത കേസില്‍ നടന്‍ ജോയ് മാത്യു കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. കലാപത്തിന് ശ്രമിച്ചു, നിരോധിത മേഖലയില്‍ പ്രകടനം നടത്തി, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ജോയ് മാത്യുവിനും കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കുമെതിരെ കേസെടുത്തത്.

കേസില്‍ പിഴയടച്ച് ജാമ്യം നേടാനാണ് നടന്‍ എത്തിയതെങ്കിലും കേസ് പോലീസ് അപ്പോഴേക്കും കോടതിക്ക് കൈമാറിയിരുന്നു. കേസിനെ നിയമപരമായിത്തന്നെ നേരിടുമെന്നും തന്റെ വായടപ്പിക്കാന്‍ സര്‍ക്കാര്‍ നോക്കേണ്ടെന്നും ജോയ് മാത്യു പിന്നീട് പ്രതികരിച്ചു.