Connect with us

National

നൊബേല്‍ പുരസ്‌കാരത്തിന് മോദിയെ ബിജെപി നാമനിര്‍ദേശം ചെയ്തു

Published

|

Last Updated

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് ബിജെപി തമിഴ്‌നാട് ഘടനം നാമനിര്‍ദേശം ചെയ്തു.ലോകത്തിലെത്തന്നെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് അവതരിപ്പിച്ചതിന് മോദിയെ 2019ല നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തതായി തമിഴ്‌നാട് ബിജെപി ഘടകം പ്രസിഡന്റ് തമിഴിസൈ സൗന്ദര്‍രാജന്‍ പറഞ്ഞു.

തന്റെ ഭര്‍ത്താവ് ഡോ. പി സൗന്ദര്‍രാജന് പുറമെ ബിജെപി എംപിമാരും മോദിയെ നാമനിര്‍ദേശം ചെയ്തിട്ടുണ്ടെന്നും തമിഴിസൈ അറിയിച്ചു. 2019 ജനുവരി 31ന് മുമ്പായാണ് നോബേലിനുള്ള നാമനിര്‍ദേശം സമര്‍പ്പിക്കേണ്ടത്. ഞായറാഴ്ചയാണ് പുതിയ ആരോഗ്യപദ്ധതിയായ ജന്‍ ആരോഗ്യ യോജന ആയുഷ്മാന്‍ ഭാരത് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

Latest