Connect with us

National

ക്രിമിനല്‍ കേസ് പ്രതികളെ തിരഞ്ഞെടുപ്പില്‍ വിലക്കാനാകില്ല: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ക്രമിനല്‍ കേസ് പ്രതികളെ തിരഞ്ഞെടുപ്പില്‍ അയോഗ്യരാക്കാനോ മത്സരത്തില്‍നിന്നും വിലക്കാനോ ആകില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നറിയിച്ച കോടതി തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാറും ക്രിമിനലുകളെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടു.ക്രിമിനല്‍ കേസ് പ്രതികള്‍ തിരിഞ്ഞെടപ്പില്‍ മത്സരിക്കുന്നത് വിലക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

രാഷ്ട്രീയ രംഗത്തെ സംശൂദ്ധി കാത്ത് സൂക്ഷിക്കാന്‍ കരുതല്‍ വേണമെന്ന് പറഞ്ഞ സുപ്രീം കോടതി രാഷ്ട്രീയത്തില്‍ ക്രിമിനലുകളെത്താതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും നിര്‍ദേശം നല്‍കി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ഥി തന്റെ ക്രിമിനല്‍ പശ്ചാത്തലമുണ്ടെങ്കില്‍ വ്യക്തമാക്കണം. ഈ വിവരങ്ങള്‍ അതാത് പാര്‍ട്ടികള്‍ പരസ്യപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

Latest