Connect with us

National

ഹിമാചലില്‍ ട്രക്കിങ്ങിനിടെ 35 വിദ്യാര്‍ഥികളടം 45 പേരെ കാണാതായി

Published

|

Last Updated

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ ട്രക്കിങ്ങിന് പോയ 35 റൂര്‍ക്കി ഐഐടി വിദ്യാര്‍ഥികളടക്കം 45 പേരെ കനത്ത മഞ്ഞ് വീഴ്ചയെത്തുടര്‍ന്ന് കാണാതായി. ഹംപ്ത പാസ് സന്ദര്‍ശനം കഴിഞ്ഞ് മണാലിയിലേക്ക് മടങ്ങുകയാണെന്ന് വിദ്യാര്‍ഥികള്‍ രക്ഷിതാക്കളെ അറിയിച്ചിരുന്നു. ഇതിന് ശേഷം ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

ഹിമാചലിലെ പലപ്രദേശങ്ങളിലും കനത്ത മഞ്ഞ് വീഴ്ചയും മഴയും തുടരുകയാണ്. കുളു, കാങ്ഗ്ര, ചമ്പ ജില്ലകളില്‍ കനത്ത മഴയെത്തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്ത് നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. കുളുവില്‍മാത്രം 20 കോടിരൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്.

Latest