Connect with us

Kerala

കന്യാസ്ത്രീയുടെ പരാതിയില്‍ വൈദികന്റെ സഹോദരനെതിരെ വധശ്രമത്തിന് കേസെടുത്തു

Published

|

Last Updated

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ജലന്തര്‍ രൂപതയിലെ വൈദികന്റെ സഹോദരനെതിരെ കേസെടുത്തു. ഫാ.ലോറന്‍സ് ചാട്ടുപറമ്പലിന്റെ സഹോദരന്‍ തോമസിനെതിരെയാണ് കുറുവിലങ്ങാട് പോലീസ് കേസെടുത്തിരിക്കുന്നത്. കുറുവിലങ്ങാട് മഠത്തിലെ ജീവനക്കാരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ വധശ്രമമുണ്ടായി എന്ന് കാണിച്ച് കന്യാസ്ത്രീ പരാതി നല്‍കിയത്. പരാതിയില്‍ മഠത്തിലെ ജീവനക്കാരനും ഇതരസംസ്ഥാനക്കാരനുമായയാളുടെ മൊഴി പോലീസ് ശേഖരിച്ചിരുന്നു.

കന്യാസ്ത്രീയെ നിരീക്ഷിക്കാനും ഇവര്‍ യാത്രക്കുപയോഗിക്കുന്ന സ്‌കൂട്ടറിന്റെ ബ്രേക്ക് അഴിച്ചുമാറ്റാനും ടയറിന്റെ കാറ്റ് അഴിച്ച് വിടാനും നിര്‍ബന്ധിച്ചുവെന്നാണ് ജീവനക്കാരന്‍ വെളിപ്പെടുത്തിയത്. ഇത് കൂടാതെ പരാതിക്കാരിയുടെ സഹോദരിക്ക് നേരെ വധഭീഷണി മുഴക്കിയതിന് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തന്നെയും മകനേയും വധിക്കുമെന്ന് തോമസ് ഭീഷണി മുഴക്കിയതായി കന്യാസ്ത്രീയുടെ സഹോദരിയുടെ പരാതിയെത്തുടര്‍ന്ന് കാലടി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Latest