Connect with us

Kerala

ഫേസ്ബുക്കിന്റെ ഇന്ത്യന്‍ മേധാവിയായി മലയാളിയായ അജിത് മോഹന്‍ നിയമിതനായി

Published

|

Last Updated

കൊച്ചി: ഫേസ്ബുക്കിന്റെ വൈസ് പ്രസിഡന്റും ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടറുമായി മലയാളിയായ അജിത് മോഹന്‍ നിയമിതനായി. എറണാകുളം സ്വദേശിയായ അജിത് നിലവില്‍ ഹോട്ട്‌സ്റ്റാറിന്റെ സിഇഒ ആണ്. കഴിഞ്ഞ വര്‍ഷം ഉമാങ് ബേഡി രാജിവെച്ചതിന് ശേഷം എംഡി സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു.

സിംഗപ്പൂരിലും അമേരിക്കയിലുമായി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അജിത് ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മെക്കന്‍സിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.