Connect with us

Kerala

കാര്‍ അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ മരിച്ചു; ബാലഭാസ്‌കറിന് ഗുരുതര പരുക്ക്

Published

|

Last Updated

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുബവും സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ബാലഭാസ്‌ക്കറിന്റെ മകള്‍ തേജസ്വിനി(2) മരിച്ചു. തിരവനന്തപുരം പള്ളിപ്പുറത്തുവെച്ച് ഇന്ന് പുലര്‍ച്ചെ 4.30ഓടെയാണ് അപകടം. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നറിയുന്നു.

അപകടത്തില്‍ പരുക്കേറ്റ ബാല ഭാസ്‌കര്‍, ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റ ബാലഭാസ്‌കറിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
. ത്യശൂരില്‍ ക്ഷേത്രദര്‍ശനം കഴി്ഞ് വരികയായിരുന്നു കുടുംബം.