Connect with us

Kerala

പ്രളയം: സംസ്ഥാന സര്‍ക്കാറിനെ അഭിനന്ദിച്ച് കേന്ദ്ര സംഘം; റിപ്പോര്‍ട്ട് അടുത്തയാഴ്ച സമര്‍പ്പിക്കും

Published

|

Last Updated

തിരുവനന്തപുരം: പ്രളയത്തില്‍ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രത്തിനു സമര്‍പ്പിക്കും. സംഘത്തലവനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്‌പെഷ്യല്‍ സെക്രട്ടറിയുമായ ബി ആര്‍ ശര്‍മ മുഖ്യമന്ത്രി പിണറായി വിജയനെയാണ് ഇക്കാര്യമറിയിച്ചത്.

ദുരിതം ബാധിച്ച പന്ത്രണ്ട് ജില്ലകളില്‍നടത്തിയ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു സംഘം. പ്രതീക്ഷിക്കാതെ വന്ന മഹാപ്രളയത്തില്‍പ്പെട്ട ജനങ്ങളെ രക്ഷപ്പെടുത്താനും പുനരധിവസിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ സംഘം അഭിനന്ദിച്ചു.

പ്രളയം ബാധിച്ച വീടുകളും സ്ഥാപനങ്ങളും ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കാനും ജനജീവിതം സാധാരണഗതിയിലേക്ക് തിരികെക്കൊണ്ടുവരാനും മാതൃകാപരമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ സംബന്ധിച്ചും രക്ഷാപ്രവര്‍ത്തനം സംബന്ധിച്ചും ജനങ്ങളില്‍ നിന്നും യാതൊരു പരാതികളും ലഭിച്ചില്ലെന്നത് തങ്ങളെ അത്ഭുതപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

Latest