Connect with us

Kerala

വിശ്വാസികളുടെ പ്രതിഷേധം ഫലം കണ്ടു; സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

Published

|

Last Updated

കല്‍പ്പറ്റ: കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച മാനന്തവാടി രൂപതാ അംഗം സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരായ എല്ലാ വിലക്കുകളും പിന്‍വലിച്ചതായി കാരയ്ക്കാമല ഇടവക വികാരി. ഇടവകയിലെ വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരായ വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പാരിഷ് കൗണ്‍സില്‍ യോഗത്തിലേക്ക് ഒരു വിഭാഗം വിശ്വാസികള്‍ തള്ളിക്കയറുകയായിരുന്നു. വിശ്വാസികളുടെ പേരിലാണ് ഇടവക വികാരി അച്ചടക്ക നടപടി ന്യായീകരിച്ചത്. തീരുമാനത്തില്‍ വലിയ സന്തോഷമുണ്ടെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു.

സഭയെ വിമര്‍ശിച്ചുവെന്ന കാരണത്തിലാണ് സിസ്റ്റര്‍ ലൂസിക്കെതിരെ നടപടി സ്വീകരിച്ചത്. ഇവരെ വേദപാഠം, കുര്‍ബാന എന്നിവ നല്‍കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കാനായിരുന്നു സഭാ നിര്‍ദേശം. സമൂഹ മാധ്യമങ്ങളില്‍ സഭാ വിരുദ്ധ പോസ്റ്ററിട്ടു, സഭാ വസ്ത്രം ധരിക്കാതെ പൊതുപരിപാടിയില്‍ പങ്കെടുത്തു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നടപടി. എന്നാല്‍, ജലന്ധറിലെ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കുണമെന്ന് ആവശ്യപ്പെട്ടും സഭയില്‍ നടക്കുന്ന പീഡനങ്ങളെക്കുറിച്ചു വെളിപ്പെടുത്തിയും സിസ്റ്റര്‍ രംഗത്തെത്തിയതാണ് സഭയെ പ്രകോപിപ്പിച്ചത്.