Connect with us

Kerala

ഫ്രാങ്കോ ഇനി മൂന്നാം നമ്പര്‍ സെല്ലില്‍; കൂട്ടിന് കഞ്ചാവ് കേസിലെ തടവുകാര്‍

Published

|

Last Updated

കോട്ടയം: ബലാത്സംഗക്കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഒക്ടോബര്‍ ആറ് വരെ റിമാന്‍ഡ് ചെയ്തു. പോലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞ ബിഷപ്പിനെ ഹാജരാക്കിയപ്പോഴാണ് പാല മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.

പാലാ സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലിലെ 5968ാം നമ്പര്‍ തടവുകാരനാണ് ഫ്രാങ്കോ. രണ്ട് കഞ്ചാവ് കേസ് തടവുകാര്‍ക്കൊപ്പമാണ് ബിഷപ്പിനെ പാര്‍പ്പിച്ചിരിക്കുന്നത്. റിമാന്‍ഡ് തടവുകാര്‍ക്ക് ജയില്‍ വസ്ത്രം ധരിക്കേണ്ടതില്ലെന്നുള്ളതിനാല്‍ ബനിയനും പാന്റും ധരിക്കാന്‍ ഫ്രാങ്കോയെ അനുവദിച്ചു. ഏഴ് സെല്ലുകളാണ് പാലാ ജയിലിലുള്ളത്. 20 പേരെ മാത്രം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ജയിലില്‍ നിലവില്‍ 46 പ്രതികളുണ്ട്. സുരക്ഷാ വിഷയമുള്ളതിനാല്‍, ഒമ്പത് തടവുകാരെ ജയിലില്‍ നിന്ന് മാറ്റി.

കുറവിലങ്ങാട് മഠത്തില്‍ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിന് മുമ്പ് തന്റെ ക്രീം കളര്‍ പൈജാമയും ഷര്‍ട്ടും പോലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബിഷപ്പ് കോടതിയില്‍ പരാതിപ്പെട്ടു. പോലീസ് നടപടി നിയമവിരുദ്ധമാണെന്ന് ബിഷപ്പിന്റെ അഭിഭാഷകനും കോടതിയോട് പറഞ്ഞു. ബിഷപ്പിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.