Connect with us

International

റഷ്യന്‍ പ്രതിപക്ഷ നേതാവ് വീട്ട് തടങ്കലില്‍

Published

|

Last Updated

മോസ്‌കോ: റഷ്യയില്‍ സര്‍ക്കാര്‍ വിരുദ്ധ റാലികള്‍ക്ക് നേത്യത്വം നല്‍കിയതിന് പ്രതിപക്ഷ നേതാവിനെ വീട്ടുതടങ്കലിലാക്കി. തിങ്കളാഴ്ച രാവിലെ പ്രതിപക്ഷ നേതാവ് അലക്‌സി നവേലിനിയുടെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നേരത്തെ, റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് പ്രകടനം നടത്തിയതിന് നവേല്‍നിയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. അഴിമതിക്കേസിന്റെ പേരില്‍ മാര്‍ച്ചില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും നവേല്‍നിയെ സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണ്.