Connect with us

Kerala

ബിഷപ്പിനെതിരായ ഹരജികള്‍ തീര്‍പ്പാക്കി; പോലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ മൂന്നു പൊതു താല്‍പര്യ ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് തീര്‍പ്പാക്കി. കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം വേണം, കന്യാസ്ത്രീകള്‍ക്ക് സംരക്ഷണം വേണം എന്നി ആവശ്യങ്ങളായിരുന്നു ഹര്‍ജിയില്‍ ഉണ്ടായിരുന്നത്.

ഇപ്പോള്‍ ഈ ഹര്‍ജികളിലെ ആവശ്യം നിലനില്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.പോലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിടണമെന്നും മറ്റേതെങ്കിലും താല്‍പര്യങ്ങള്‍ ഈ ഹര്‍ജിക്കു പുറകില്‍ ഉണ്ടോ എന്നും കോടതി ആരാഞ്ഞു. പോലീസ് കസ്റ്റഡിയിലുള്ള ബിഷപ്പിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബിഷപ്പിനെ നുണ പരിശോധനക്ക് വിധേയമാക്കുന്നതിനായുള്ള അപേക്ഷയും അന്വേഷണ സംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുമെന്നറിയുന്നു.