Connect with us

Kerala

മലപ്പുറത്ത് വ്യദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചനിലയില്‍

Published

|

Last Updated

തവനൂര്‍: മലപ്പുറം തവന്നൂരിലെ സര്‍ക്കാര്‍ വ്യദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ച നിലയില്‍. ക്യഷ്ണമോഹന്‍, വേലായുധന്‍, ശ്രീദേവിയമ്മ, കാളിയമ്മ എന്നിവരാണ് ഇന്ന് മരിച്ചത്.

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് ഇവരുടെ മരണമെന്ന് വ്യദ്ധസദനം അധിക്യതര്‍ പറഞ്ഞു.അതേ സമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.