Connect with us

International

ബുര്‍ക്കിനോ ഫാസോയില്‍ ഇന്ത്യക്കാരനുള്‍പ്പെടെ മൂന്ന് പേരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി

Published

|

Last Updated

ഔഗാഡൂഗോ: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയില്‍ ഇന്ത്യക്കാരനുള്‍പ്പെടെയുള്ള മൂന്ന് സ്വര്‍ണ ഖനി തൊഴിലാളികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. ഇന്ത്യക്കാരന് പുറമെ പ്രദേശവാസിയായ ഒരാളും ദക്ഷിണാഫ്രിക്കന്‍ പൗരനായ മറ്റൊരാളെയുമാണ് തട്ടിക്കൊണ്ടുപോയത്.

ഡ്ജിബോ നഗരത്തിലെ ഇനാറ്റ സ്വര്‍ണ ഖനിയില്‍നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയവരെ മാലിയിലേക്ക് കടത്തിയതായും സംശയിക്കുന്നുണ്ട്. അല്‍ ഖായിദയുമായി ബന്ധമുള്ള തീവ്രവാദി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം സജീവമായ പ്രദേശമാണിവിടം.