Connect with us

National

ചുംബനത്തിനിടെ ഭാര്യ നാവ് കടിച്ച് മുറിച്ചു;യുവാവിന്റെ സംസാര ശേഷി നഷ്ടമായി

Published

|

Last Updated

ന്യൂഡല്‍ഹി: ചുംബനത്തിനിടെ ഭാര്യയുടെ കടിയേറ്റ് നാവ് പകുതിയോളം മുറിഞ്ഞുപോയ ഇരുപത്തിരണ്ടുകാരന് സംസാര ശേഷി നഷ്ടമായി. ഡല്‍ഹി സ്വദേശിയായ കര്‍ണ്‍ സിംഗിനാണ് ഇത്തരമൊരു ദുര്യോഗമുണ്ടായത്. കരണ്‍ സിംഗിന് സൗന്ദര്യം കുറവാണെന്ന് പറഞ്ഞ് ഭാര്യയായ കാജല്‍ കലഹിക്കുക പതിവായിരുന്നു. ശനിയാഴ്ചയും ഇത്തരത്തില്‍ വഴക്കുണ്ടായി. ഇത് പറഞ്ഞ് തീര്‍ത്ത് ഇരുവരും രാത്രി ഉറങ്ങാന്‍ കിടന്നു. അര്‍ധരാത്രിയോടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് കരണ്‍ വായില്‍ ചോരയൊലിപ്പിച്ച് നില്‍ക്കുന്നത് കണ്ടത്.

അയല്‍ക്കാര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് യുവാവിനെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി. യുവാവിന് സംസാര ശേഷി നഷ്ടമാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവത്തില്‍ എട്ട് മാസം ഗര്‍ഭിണിയായ കാജലിനെതിരെ പോലീസ് കേസെടുത്തു. ജീവപര്യന്തം തടവ് വരെ ലഭിക്കാനുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.