Connect with us

Kerala

ബിഷപ്പിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Published

|

Last Updated

കോട്ടയം: കന്യാസ്ത്രയെ പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് വീണ്ടും പാല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പോലീസ് കസ്റ്റഡി കാലാവധി ഇന്ന് തീരുന്ന സാഹചര്യത്തിലാണിത്.

വെള്ളിയാഴ്ച രാത്രിയിലാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. ബിഷപ്പിനെ ഇന്നലെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുത്തിരുന്നു. മഠത്തിന്റെ ഒന്നാം നിലയിലെ 20-ാം നമ്പര്‍ മുറിയിലെത്തിച്ചാണ് തെളിവെടുത്തത്. ഈ മുറിയില്‍വെച്ചാണ് ബിഷപ്പ് തന്നെ പലതവണ പീഡിപ്പിച്ചതെന്ന് കന്യാസ്ത്രീ പരാതിയില്‍ പറഞ്ഞിരുന്നു.

Latest