Connect with us

Ongoing News

അഭിലാഷ് ടോമിയെ നാളെ ഉച്ചയോടെ രക്ഷപ്പെടുത്താനാകുമെന്ന് കേന്ദ്രം

Published

|

Last Updated

അഭിലാഷിൻെറ തകർന്ന പായ് വഞ്ചി. എഎൻഎെ പുറത്തുവിട്ട ചിത്രം

ന്യൂഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പായ് വഞ്ചി തകര്‍ന്ന് അപകടത്തില്‍ പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ തിങ്കളാഴ്ച ഉച്ചയോടെ രക്ഷപ്പെടുത്താനാകുമെന്ന് സൂചന. ഫ്രാന്‍സിന്റെ മത്സ്യബന്ധന കപ്പലായ ഓസിരിസ് അഭിലാഷിന്റെ അടുത്ത് എത്താറായതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം ട്വീറ്റിലൂടെ വ്യക്തമാക്കി. അടുത്ത 16 മണിക്കൂറിനുള്ളില്‍ കപ്പല്‍ അഭിലാഷിനടുത്തെത്തുമെന്നാണ് പ്രതിക്ഷിക്കുന്നത്.

ഓസ്‌ട്രേലിയന്‍ കപ്പലായ എച്ച് എം എസ് ബല്ലാരറ്റും വൈകാതെ അഭിലാഷിന് അടുത്തെത്തും. ബല്ലാരറ്റിലാകും അഭിലാഷിനെ ഇന്ത്യയിലേക്ക് കൊണ്ടുവരിക. ഇന്ത്യന്‍ നാവികസേനാ കപ്പലായ ഐഎന്‍എസ് സത്പുരയും അഭിലാഷിനെ രക്ഷിക്കാനായി പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍ വ്യാഴാഴ്ചയോടെ മാത്രമേ സത്പുരക്ക് അഭിലാഷിന്റെ അടുത്ത് എത്താനാകുകയുള്ളൂ.

നേരത്തെ അഭിലാഷിന്റെ പായ് വഞ്ചിയായ തുരീയയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്ത്യന്‍ നാവിക സേനയുടെ പി 8ഐ വിമാനമാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഓസ്‌ട്രേിയന്‍ തീരമായ പെര്‍ത്തിന് 3704 കിലോമീറ്റര്‍ അകലെയാണ് വഞ്ചിയുള്ളത്. ഇന്ത്യന്‍ തീരമായ കന്യാകുമാരിയില്‍ നിന്ന് 5020 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്.

---- facebook comment plugin here -----

Latest