Connect with us

Kerala

തനിക്കെതിരായ കേസ് സര്‍ക്കാറിന്റെ പ്രതികാര നടപടി: ജോയ് മാത്യു

Published

|

Last Updated

കോഴിക്കോട്: കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മിഠായിത്തെരുവിലൂടെ പ്രകടനം നടത്തിയതിന് തനിക്കെതിരെ കേസെടുത്തത് സര്‍ക്കാറിന്റെ പ്രതികാര നടപടിയുടെ ഭാഗമെന്ന് നടന്‍ ജോയ് മാത്യു. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെ വിമര്‍ശിച്ചതിനാണ് തനിക്കെതിരെ കേസെടുത്തത്. മിഠായിത്തെരുവ് പ്രകടന നിരോധിത മേഖലയാണെന്ന് ആരും പറഞ്ഞിട്ടില്ലെന്നും ജോയ് മാത്യു പറഞ്ഞു.

അന്യായമായ സംഘം ചേരല്‍, കലാപത്തിന് ശ്രമം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ടൗണ്‍ പോലീസ് ജോയ്മാത്യുവിനും കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.