Connect with us

Ongoing News

ബസിടിച്ച് തെറിച്ചുവീണ ബൈക്ക് യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്-വീഡിയോ

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയില്‍ മൂന്ന് പേര്‍ സഞ്ചരിച്ച ബൈക്കില്‍ ബസിടിച്ചെങ്കിലും ബൈക്ക് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ജംഗ്ഷനില്‍നിന്നും മറ്റൊരു റോഡിലേക്ക് കയറവെ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ എതിര്‍ദിശയില്‍നിന്നും വന്ന ബസ് ഇടിക്കുക്കയായിരുന്നു.

ഇടിയുടെ ശക്തിയില്‍ മൂന്ന് പേരും റോഡില്‍ തെറിച്ച് വീഴുന്നതും ബസ് ഇവര്‍ക്ക് മുന്നില്‍ ബ്രേക്കിട്ട് നിര്‍ത്തുന്നതും തൊട്ടടുത്ത സിസിടിവി ദ്യശ്യങ്ങളിലുണ്ട്. അപകടത്തില്‍ നിസാരമായി പരുക്കേറ്റ ബൈക്ക് യാത്രക്കാരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest