Connect with us

Kerala

ചീനവലയുടെ കല്ല് ദേഹത്ത് പതിച്ച് മത്സ്യത്തൊഴിലാളി മരിച്ചു

Published

|

Last Updated

കൊടുങ്ങല്ലൂര്‍: ചീനവലയില്‍ കെട്ടിയ ഭാരമേറിയ കരിങ്കല്ല് പൊട്ടീവീണ് മത്സ്യത്തൊഴിലാളി മരിച്ചു. അഴീക്കോട് കുട്ടത്തുംവീട്ടില്‍ കരുണാകരന്റെ മകന്‍ സുധി(48)യാണ് മരിച്ചത്. ആഴീക്കോട് മുനക്കല്‍ ബീച്ചില്‍ മത്സ്യബന്ധനം നടത്തവെയാണ് സംഭവം.

ചീനവല ഉയര്‍ത്തുന്നതിനിടെ ബന്ധിച്ച കയര്‍പോട്ടി വലിയ കല്ല് താഴേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Latest