Connect with us

International

ട്രംപിന് സദ്ദാമിന്റെ വിധിയെന്ന് ഹസ്സന്‍ റൂഹാനി

Published

|

Last Updated

തെഹ്‌റാന്‍: ഇറാനുമായുള്ള പോരാട്ടത്തിനിടെ സദ്ദാം ഹുസൈന്‍ അവസാനിച്ചത് പോലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അവസാനിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. അമേരിക്കയുടെ ഭാഗത്തുനിന്ന എതുവിധത്തിലുള്ള സമ്മര്‍ദങ്ങളുണ്ടായാലും തങ്ങളുടെ മിസൈല്‍ പദ്ധതിയില്‍ നിന്ന് രാജ്യം പിറകോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

1980 മുതല്‍ 88 വരെയുള്ള കാലയളവില്‍ അരങ്ങേറിയ ഇറാന്‍- ഇറാഖ് യുദ്ധത്തെ ഓര്‍മപ്പെടുത്തിക്കൊണ്ടായിരുന്നു ട്രംപിനെതിരെ റൂഹാനി മുന്നറിയിപ്പ് നല്‍കിയത്. അന്നത്തെതിന് സമാനമായ വിധി തന്നെയാണ് ട്രംപിനെയും കാത്തിരിക്കുന്നത്. തങ്ങളുടെ മിസൈല്‍ പദ്ധതികളൊന്നും ഉപേക്ഷിക്കാന്‍ തയ്യാറുമല്ല. അതാണ് അമേരിക്കയെ ഏറ്റവും പ്രകോപിതമാക്കുന്നത്. ഇറാന് കനത്ത സുരക്ഷാ ഭീഷണിയുണ്ടെന്നുള്ള കാര്യം വ്യക്തമാണ്. അതുപോലെ അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഇപ്പോള്‍ വലിയ ഭീഷണികള്‍ ഉയരുന്നുണ്ട്.

അമേരിക്കയാണ് ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ രാഷ്ട്രങ്ങളെയും പോലെ അമേരിക്കയെന്ന രാഷ്ട്രവും പെരുമാറാന്‍ ശീലിക്കണമെന്നും റൂഹാനി ഓര്‍മപ്പെടുത്തി. ട്രംപ് അധികാരത്തിലേറിയ ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. 2015ലെ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറുകയും ഇറാനെതിരെ ട്രംപ് ഭരണകൂടം വലിയ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

---- facebook comment plugin here -----

Latest