Connect with us

Kerala

ബിഷപ്പ് ഫ്രാങ്കോയെ നാളെ തെളിവെടുപ്പിനായി കുറുവിലങ്ങാട് മഠത്തില്‍ എത്തിക്കും

Published

|

Last Updated

കോട്ടയം: രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നാളെ തെളിവെടുപ്പിനായി കുറുവിലങ്ങാട് മഠത്തില്‍ കൊണ്ടുവരും. രാവിലെ എട്ട് മണിയോടെ തന്നെ ബിഷപ്പിനെ മഠത്തില്‍ എത്തിക്കും. ഈ സമയം കന്യാസ്ത്രീകളോട് മഠത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കന്യാസ്ത്രീ പീഡനത്തിനിരയായെന്ന് പറയുന്ന മഠത്തിലെ 20-ാം നമ്പര്‍ മുറിയില്‍ ബിഷപ്പിനെ കൊണ്ടുവരുമെന്ന് അന്വേഷണ സംഘവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചന നല്‍കി. കനത്ത സുരക്ഷയിലായിരിക്കും തെളിവെടുപ്പ്.

ബിഷപ്പിന്റെ വൈദ്യപരിശോധന പൂര്‍ത്തിയായിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍വെച്ച് ഇയാളുടെ ലൈംഗിക ശേഷി പരിശോധിച്ചിരുന്നു. ഡിഎന്‍എ പരിശോധനക്ക് ആവശ്യമായ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest