Connect with us

International

സമാധാന ചര്‍ച്ചയില്‍ നിന്ന് പിന്മാറിയ ഇന്ത്യയുടെ പ്രതികരണം ധാര്‍ഷ്ട്യം നിറഞ്ഞത്: ഇംറാന്‍ ഖാന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ നിന്ന് പിന്മാറിയ ഇന്ത്യയുടെ നിലപാടിനെ വിമര്‍ശിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള തന്റെ വാഗ്ദാനം നിഷേധിച്ച ഇന്ത്യയുടെ പ്രതികരണം ധാര്‍ഷ്ട്യം നിറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറിയതില്‍ നിരാശയുണ്ട്. ദീര്‍ഘവീക്ഷണങ്ങള്‍ ഇല്ലാത്ത ചെറിയ മനുഷ്യര്‍ വലിയ പദവികള്‍ വഹിക്കുന്നത് തന്റെ ജീവിതത്തിലുടനീളം കണ്ടിട്ടുണ്ടെന്നും ഇമ്രാന്‍ ട്വിറ്ററില്‍ കുറിച്ചു.

കശ്മീരില്‍ നിരായുധരായ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് അടുത്തയാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന യു എന്‍ പൊതുസഭാ സമ്മേളനത്തിനിടെ നടക്കേണ്ടിയിരുന്ന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച ഇന്ത്യ വേണ്ടെന്നുവെച്ചത്. ചര്‍ച്ച റദ്ദാക്കിയതായി വിദേശകാര്യ വക്താവാണ് അറിയിച്ചത്. പുതിയ പാക് പ്രധാനമന്ത്രി ചുമതലയേറ്റെടുത്ത് ആദ്യ മാസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം ലോകത്തിന് മുമ്പില്‍ യഥാര്‍ഥ മുഖം വ്യക്തമാക്കിയിരിക്കുന്നുവെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. ഇന്നലെ മൂന്ന് പോലീസുകാരാണ് കശ്മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്. തട്ടിക്കൊണ്ടുപോയി വെടിവെച്ചുകൊല്ലുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ബി എസ് എഫ് ജവാനെ തലയറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു.

---- facebook comment plugin here -----

Latest