Connect with us

Gulf

ടീച്ചേഴ്‌സ് ലൈസന്‍സ്: ഈ മാസം 27 വരെ അപേക്ഷിക്കാം

Published

|

Last Updated

അജ്മാന്‍: യുഎഇയില്‍ അധ്യാപക യോഗ്യതക്കായുള്ള ടീച്ചേഴ്‌സ് ലൈസന്‍സ് നേടുന്നതിന് അപേക്ഷ നല്‍കാനുള്ള തിയതി ഈ മാസം 27 ലേക്ക് നീട്ടി. നേരത്തെയുള്ള അറിയിപ്പുപ്രകാരം കഴിഞ്ഞ ദിവസമായിരുന്നു അപേക്ഷിക്കാനുള്ള അവസാന തിയത്. എന്നാല്‍ അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതിനാലും നിരവധി അധ്യാപകര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കാത്തതിനാലും ഈ മാസം 27 വരെ തിയതി നീട്ടുകയായിരുന്നു.

ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം യുഎഇ വിദ്യാഭ്യാസ മന്ത്രാലയും ട്വിറ്ററിലൂടെ അറിയിപ്പ് പുറപ്പെടുവിച്ചു. വിദ്യാഭ്യാസ മേഖലയുടെ ഗുണനലവാരം ഉയര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് അധ്യാപകരുടെ യോഗ്യത പരിശോധിക്കുന്ന ടീച്ചേഴ്‌സ് ലൈസന്‍സ് കൊണ്ടുവരുന്നത്.
ഇന്ത്യയില്‍ സിടെറ്റ്, സെറ്റ്, നെറ്റ് കേരളത്തില്‍ കെ-ടെറ്റ് എന്നിങ്ങനെ വിവിധ പരീക്ഷകള്‍ അധ്യാപക യോഗ്യതക്കായി വര്‍ഷങ്ങളായി നടന്നുവരുന്നുണ്ട്. അതേസമയം ഇത്തരം പരീക്ഷകള്‍ക്ക് പുറംരാജ്യങ്ങളില്‍ ലൈസന്‍സ് ആയി പരിഗണിക്കുന്നില്ല. ലോകത്തെ മികച്ച അധ്യാപകരെ നിലനിര്‍ത്തി മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്താനാണ് ടീച്ചേഴ്‌സ് ലൈസന്‍സ് പദ്ധതികൊണ്ടുദ്ദേശിക്കുന്നത്. 2021 ഓടെ പ്രൊഫഷനല്‍ ലൈസന്‍സ് സംവിധാനം രാജ്യത്ത് നടപ്പിലാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇതോടെ മികച്ച അധ്യാപകരുള്ള രാജ്യത്തിന്റെ പട്ടികയിലേക്ക് യുഎഇയും ഇടംപിടിക്കും.

നിലവില്‍ ജോലിയിലുള്ളവര്‍ക്കും ജോലിചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഇനി മുതല്‍ യുഎഇയില്‍ ടീച്ചേഴ്‌സ് ലൈസന്‍സ് ആവശ്യമാണ്. അറബി, ഗണിതം, ഇംഗ്ലീഷ്, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ പരീക്ഷയുണ്ടാവുക എന്നാണറിയുന്നത്. ഈ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് മാതൃകാ ചോദ്യപേപ്പറുകള്‍ വേേു:െ//ഹേ.െ ാീല.ഴീ്.മല/#!/റീംിഹീമറ െഎന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest