Connect with us

Gulf

യമന്‍ പുനരുദ്ധാരണത്തിന് യു എ ഇ 1500 കോടി വിനിയോഗിച്ചു

Published

|

Last Updated

അബുദാബി: ആഭ്യന്തരയുദ്ധം തകര്‍ത്ത യമനിന്റെ പുനരുദ്ധാരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 2015 ഏപ്രില്‍ മുതല്‍ 2018 സെപ്തംബര്‍ വരെ വിവിധ സംഘടനകള്‍ വഴി യു എ ഇ ഏകദേശം 1500 കോടി ദിര്‍ഹം ചിലവഴിച്ചു.

1.67 കോടി യമനികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായം ഉപകരിച്ചു. 1.01 കോടി കുട്ടികളും 34 ലക്ഷം കുട്ടികളും സഹായം ലഭിച്ചവരില്‍ ഉള്‍പ്പെടും. ഈ വര്‍ഷം യു എ ഇ സഹായം 124 കോടി ദിര്‍ഹമായിരുന്നു. അതില്‍ ഏകദേശം 46.5 കോടി ദിര്‍ഹം യുണിഎഫ് യമന്‍ ഹ്യുമാനിറ്റേറിയന്‍ റെസ്‌പോണ്‍സ് പ്ലാന്‍ പിന്തുണക്കാന്‍ അനുവദിച്ചിരുന്നു. വൈദ്യുതി ഉല്‍പാദനം, വിതരണം, ഗതാഗതം, സംഭരണം, ബജറ്റ് പിന്തുണ, സിവില്‍ സൊസൈറ്റി വികസനം, ജുഡീഷ്യല്‍, നിയമ മേഖലകള്‍, ആരോഗ്യം, വിദ്യാഭ്യാസം, നിര്‍മാണം, സാമൂഹ്യസേവനം, ജല, ആരോഗ്യം, പൊതുജന ക്ഷേമം തുടങ്ങിയവയാണ് ഹ്യുമാനിറ്റേറിയന്‍ സഹായ പൊതുപരിപാടികള്‍.

632.3 കോടി ദിര്‍ഹം യമനിന്റെ പൊതുപരിപാടികള്‍ നടപ്പിലാക്കുന്നതിന് പിന്തുണക്കാനായി നീക്കിവച്ചിരുന്നു.
യമന്റെ പൊതു ബജറ്റിനെ പിന്തുണക്കാന്‍ യു എ ഇ ഗവണ്‍മെന്റ് സഹായം നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ചും ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഗവണ്‍മെന്റ് സംഘടനകള്‍ക്കും സേവനം തുടരുന്നതിന് അനേകം ആളുകള്‍ക്ക് സേവനം നല്‍കുന്നത് ഉറപ്പാക്കാനായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കും. അതുപോലെ, ചരക്കുവിപണിയെ സഹായിക്കുന്നതിന്റെ ഭാഗമായി 330 കോടി ദിര്‍ഹമിന്റെ ചരക്കുകള്‍ യു എ ഇ യമനിന് നല്‍കി.